'എന്തിനെയും ഏതിനെയും പറ്റി കൂലംകുഷമായി കാട് കയറി ചിന്തിച്ചു രക്ത സമ്മര്‍ദം കൂട്ടും' എന്നാണ് എന്‍റെ ജാതകത്തില്‍ കണിയാന്‍ കണ്ട എഴുതിയിരിക്കുന്നത്. മറുമരുന്നും അദ്ദേഹം എഴുതിയിരിക്കുന്നു - 'രക്ത സമ്മര്‍ദം അതിയായി കൂടുമ്പോള്‍ കുറച്ച് എവിടെയെങ്കിലും എന്തെങ്കിലുമൊക്കെ കുറിച്ച് വെക്കുകയാണെങ്കില്‍ കുറച്ച് നാള്‍ കൂടി ജീവിച്ചിരിക്കാം'. അങ്ങനെ, കുറച്ച് നാള്‍ കൂടി ജീവിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ഈ കുറിപ്പുകള്‍.